ന്യൂഡൽഹി:കൂട്ടായ പരിശ്രമവും ദൃഢനിശ്ചയവും ഐക്യവുമാണ് കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ രാജ്യത്തിന് കരുത്തായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയശീലവും സ്വയംപര്യാപ്തയും കൈവരിക്കുക എന്നതാണ് പരമപ്രധാനമെന്ന് തിരിച്ചറിഞ്ഞു. പ്രശ്നപരിഹാരത്തിന് മറ്റുരാജ്യങ്ങളിലേക്ക് ഉറ്റുനോക്കാതെ സ്വന്തം പോംവഴി കണ്ടെത്തണം. ഗ്രാമങ്ങളുടെ കൂട്ടായ ശക്തിയിലാണ് രാജ്യം മുന്നോട്ടുനീങ്ങുന്നത്.
പഞ്ചായത്തീരാജ് ദിനം പ്രമാണിച്ച് തദ്ദേശസ്ഥാപന പ്രതിനിധികളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.