ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ക്വാറന്റൈൻ ലംഘിച്ചതിന് ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 40 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് വയസുള്ള കുട്ടിയും പ്രതിയാണ്. ഹരിയാനയിൽ നിന്നെത്തിയ നാൽപതംഗ കുടുംബത്തോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദേശിച്ചിരുന്നു.അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതോടെയാണ് കേസെടുത്തത്. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെന്റ് ചെയ്തു.ജുവനൈൽ നിയമപ്രകാരം എട്ട് വയസിൽ താഴെയുള്ള കുട്ടികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പാടില്ല.