ന്യൂഡൽഹി:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പൊതുസ്ഥലത്ത് ചുമച്ചതിന്റെ പേരിൽ നാട്ടുകാർ യുവാവിനെ തല്ലിക്കൊന്നു.അവശ്യ സാധനങ്ങൾ വാങ്ങാൻ വന്ന കല്യാൺ നഗർ സ്വദേശിയായ ഗണേശ് ഗുപ്തയെയാണ് (34) കൊവിഡ് ബാധിതനെന്ന് ആരോപിച്ച് തല്ലിക്കൊന്നത്.
ലോക്ക്ഡൗൺ നിയന്ത്രണം കാരണം വഴിമാറി നടന്നു നടന്നു പോകവേ ചുമച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ ആക്രമിച്ച് ഓവുചാലിൽ തള്ളി. വീഴ്ചയുടെ ആഘാതത്തിലാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.