delhi

ന്യൂഡൽഹി : ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരായ മലയാളി നഴ്‌സുമാർക്കു താമസസൗകര്യം നൽകാനാവില്ലെന്നു കേരള ഹൗസ് അധികൃതർ. കൊവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർക്കു കേരള ഹൗസിൽ ക്വാറന്റൈൻ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്‌സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നിവേദനം നൽകിയിരുന്നു.

നഴ്‌സുമാർക്കു സഹായം നൽകണമെന്ന ആഗ്രഹമുണ്ടെങ്കിലും ജീവനക്കാരുടെ കുറവും മറ്റും കാരണം നിലവിൽ ഇതു സാധിക്കില്ലെന്നാണ് വിശദീകരണത്തിൽ പറയുന്നത്. അകലം പാലിക്കാനുള്ള നിർദേശങ്ങളെത്തുടർന്നു കേരള ഹൗസിൽ ആർക്കും ഇപ്പോൾ മുറി അനുവദിക്കുന്നില്ലെന്നും മറുപടിയിൽ പറയുന്നു.

കേരള ഹൗസ് പൂർണതോതിൽ പ്രവർത്തിക്കുന്നില്ല. ജീവനക്കാരും കുറവാണ് .

മധുസൂദനൻ പിള്ള

കേരള ഹൗസ് കൺട്രോളർ