-gulf-news

ന്യൂഡൽഹി:വിദേശ രാജ്യങ്ങളിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള ക്ളിയറൻസ് തടസം നീക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അതേസമയം, മൃതദേഹങ്ങൾ കൊണ്ടുവരുന്നത് കേന്ദ്ര ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയുടെയും വിവിധ മന്ത്രാലയങ്ങൾ പുറത്തിറക്കിയ കൊവിഡ് മാർഗ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാകണം.

രണ്ടു മലയാളി പ്രവാസികളുടെ മൃതദേഹങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ കുടുങ്ങിയ സംഭവത്തെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇടപെട്ടാണ് പുതിയ ഉത്തരവിറക്കിയത്.