modi

ന്യൂഡൽഹി: ഒരു മാസത്തിനുള്ളിൽ രാജ്യം കൊവിഡ് മുക്തമാകുമെന്ന പ്രതീക്ഷയിലാണെന്ന് പ്രതിമാസ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതു സാധ്യമാകാൻ ജനങ്ങൾ രണ്ടു ചുവട് അകലം പാലിക്കുകയും വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം. നിങ്ങളുടെ തെരുവിൽ കൊവിഡ് എത്തിയിട്ടില്ലെന്നതിനാൽ ജാഗ്രത വേണ്ടെന്ന ചിന്ത അരുത്. കൊവിഡിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുന്ന രാജ്യത്തെ 130 കോടി ജനങ്ങളുടെ മനോഭാവത്തിന് മുന്നിൽ ശിരസ് നമിക്കുന്നു. ഇന്ത്യ കൈവരിച്ച നടപടികൾ നാളെ ചരിത്രമാകും. മാസ്‌ക് സംസ്‌ക്കാരമുള്ള സമൂഹത്തിന്റെ പ്രതീകമായി മാറും. തോന്നിയിടത്തെല്ലാം തുപ്പുക തുടങ്ങിയ മോശപ്പെട്ട ശീലങ്ങൾ ഉപേക്ഷിക്കുന്നത് ശുചിത്വ നിലവാരമുയർത്തും.ഈദിനു മുമ്പ് കൊറോണയിൽ നിന്ന് മുക്തമാകാൻ പ്രാർത്ഥിക്കാം.