robot-

ന്യൂഡൽഹി: കർണാടകയിൽ കൊവിഡ് ബാധിതരെ ശുശ്രൂഷിക്കാൻ റോബോട്ടുകൾ രംഗത്തെത്തി. രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാനാണ് റോബോട്ടുകളെ ഉപയോഗിക്കുക.

ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്നത്. നഴ്‌സിംഗ് സ്റ്റാഫിനോ മറ്റ് ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർക്കോ രോഗബാധ വരുന്നത് തടയുകയാണ് ലക്ഷ്യം. റിമോട്ട് കൺട്രോൾ ഉപയോഗിച്ചായിരിക്കും റോബോട്ടുകളെ പ്രവർത്തിപ്പിക്കുക.