ന്യൂഡൽഹി:കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. ഐ.എ.എസ് റാങ്കിലുള്ള 23 ഉദ്യോഗസ്ഥരെയാണ് പുതിയ വകുപ്പുകളിലേക്ക് പുനർവിന്യസിച്ചത്.കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന് മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകി. ആന്ധ്രാപ്രദേശിലെ 1983 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഇവർ ഈ മാസം 30ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു.
റൂറൽ ഡെവലപ്മെൻ്ര് സെക്രട്ടറി രാജേഷ് ഭൂഷനെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ പ്രത്യേക ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചു.നിലവിൽ ന്യൂ ആൻ്റ റിന്യൂവബിൾ എനർജി സെക്രട്ടറിയും കേരള കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആനന്ദ് കുമാറിനെ സാംസ്കാരിക മന്ത്രാലയം സെക്രട്ടറിയാക്കി...മുതിർന്ന ഐ.എസ്. ഉദ്യോഗസ്ഥരായ എ.കെ. ശർമ, തരുൺ ബജാജി എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നീക്കി.തരുൺ ബജാജിനെ ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായും എ.കെ. ശർമയെ മൈക്രോ ആൻ്റ് സ്മാൾ മീഡിയം എൻ്റർപ്രൈസസ് സെക്രട്ടറിയായി നിയമിച്ചു.