1

ന്യൂഡൽഹി: ലോക്ക്ഡൗണിലും രാജ്യത്തെ ചരക്കു നീക്കം സുഗമമാണെന്നും 80 ശതമാനം മാർക്കറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയെന്നും കേന്ദ്രം.
60ശതമാനം ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം 2 കോടി പേർ തൊഴിലെടുക്കുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 25 വരെയുള്ള കാലയളവിൽ അവശ്യ വസ്തുനീക്കവും ചരക്കുകടത്തും മെച്ചപ്പെട്ടു. ട്രക്കുകളുടെ നീക്കം 46 നിന്ന് 76 ശതമാനമായി. ചരക്ക് ട്രെയിനുകളുടെ നീക്കം 67ൽ നിന്ന് 76 ശതമാനമായി. 58 റൂട്ടുകളിലായി 109 പാഴ്‌സൽ ട്രെയിനുകളും 400 ചരക്ക് ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.

ഐ.ആർ.സി.ടി.സി വഴി 2.5 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. എൽ.പി.ജി, പാൽ വിതരണം ലോക്ക്ഡൗണിന് മുമ്പുള്ള സ്ഥിതിയിലേക്ക് എത്തി. 84.3ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് വിലകൾ പിടിച്ചു നിറുത്താനായി.
സർക്കാരും സന്നദ്ധസംഘടനകളുമെല്ലാമായി പ്രതിദിനം 1.5 കോടി പേർക്ക് ഭക്ഷണം നൽകുന്നു.

 രോഗികൾ 28,000 കടന്നു,

മരണം 900ത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27,892 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മരണം 872. രോഗം ഭേദമായത് 6184 പേർക്ക്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ആകെ രോഗികൾ 28,125. മരണം 887.

24 മണിക്കൂറിനിടെ 1,396 കേസുകൾ. 381പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 22.17ശതമാനം. 28 ദിവസമായി 16 ജില്ലകളിൽ കൊവിഡ് കേസുകളില്ല. രണ്ടാഴ്ചയായി 88 ജില്ലകളിൽ കൊവിഡ് കേസുകളില്ല.

 രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1463 പുതിയ കേസുകളും 60 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മുംബയിൽ ഒരു പൊലീസുകാരൻകൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച പൊലീസുകാരുടെ എണ്ണം മൂന്നായി. ധാരാവിയിൽ പുതുതായി 13 കേസുകൾ കൂടി. ആകെ കേസുകൾ 288. മരണം 14. ഹരിയാനയിൽ 5 പുതിയ കേസുകൾ. ആകെ 301 ന്യൂഡൽഹി : കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം ഒരു വർഷത്തേക്ക് നിറുത്തിവയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. പൊലീസുകാർ, ഡോക്ടമാർ,നഴ്സുമാർ എന്നിവർക്കും ഇളവില്ല. കോർപറേഷനുകൾ,തദ്ദേശസ്ഥാപനങ്ങൾ,വിവിധ ബോർഡുകൾ, സർവകലാശാലകൾ, കമ്മിഷനുകൾ,കമ്പനികൾ, സൊസൈറ്റികൾ തുടങ്ങിയവയിലെ ജീവനക്കാർക്കും ബാധകം.  ബ്രിഹാൻ മുംബയ് മുൻസിപ്പൽ കോർപേറഷൻ 348 സ്വകാര്യ നഴ്സിംഗ് ഹോമുകളുടെ രജിസ്ട്രേഷൻ റദ്ദാക്കി. നിരന്തരം അഭ്യർത്ഥിച്ചിട്ടും സ്ഥാപനം തുറന്നു പ്രവർത്തിക്കാത്തതിനാലാണ് നടപടി.  മഹാരാഷ്ട്രയിൽ കുടുങ്ങിയ 3500 പഞ്ചാബ്, ഹരിയാന സ്വദേശികളെ തിരികെയത്തിക്കാൻ പഞ്ചാബ് സർക്കാർ 80 പ്രത്യേക ബസുകൾ അയച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിലെ ഗുരുദ്വാര സന്ദർശിക്കാനെത്തിയവരാണ് ഇവർ.  ഋഷികേശ് എയിംസിലെ 22 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവിടെ ഒരു നഴ്സിംഗ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  ആന്ധ്ര രാജ്ഭവനിലെ നാലു ജീവനക്കാർക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഗവർണറുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ,മെഡിക്കൽ സ്റ്റാഫ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്ക് വിദേശയാത്ര ബന്ധം ഇല്ലെന്നാണ് റിപ്പോർട്ട്  അഹമ്മദാബാദിലെ കോൺഗ്രസ് നേതാവും കൗൺസിലറുമായ ബദറുദ്ദീൻ ഷെയ്ക്ക് കൊവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 15നാണ് രോഗം സ്ഥിരീകരിച്ചത്.  ബിഹാറിൽ പുതിയ 19 കൊവിഡ് ബാധിതർ. ആകെ 345 രോഗികൾ.  യു.പിയിലെ ഉന്നാവിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് കൊവിഡ്  ഇൻഡോറിൽ മൂന്ന് പേർ കൂടി മരിച്ചു. ആകെ മരണം 60.