ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ പൂർണമായും പിൻവലിച്ചതിന് ശേഷമേ സി.ബി.എസ്.ഇ ഉൾപ്പെടെ ബാക്കിയുള്ള പരീക്ഷകൾ നടത്തുകയുള്ളൂവെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ അറിയിച്ചു.ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകളും സ്ഥിതി സാധാരണ നിലയിലായശേഷമേ നടത്തുകയുള്ളൂ. സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി രമേഷ് പൊക്രിയാൽ വീഡിയോ കോൺഫറൻസിംഗ് നടത്തും. മാർച്ച് 16 മുതൽ രാജ്യവ്യാപകമായി സർവകലാശാലകളും സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്.