nurse

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ 5 മലയാളി നഴ്‌സുമാരടക്കം അൻപതിലേറെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്പട്ഗഞ്ച് മാക്‌സ് ആശുപത്രിയിലെ 4 മലയാളി നഴ്‌സുമാർക്കും രോഹിണി ബാബാ സാഹബ് അംബേദ്കർ ആശുപത്രിയിലെ ഒരു മലയാളി നഴ്സിനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ മാക്സ് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം 13 ആയി. ആകെ മുപ്പതോളം മലയാളി നഴ്സുമാർക്ക് നിലവിൽ ഡൽഹിയിൽ കൊവിഡ് ബാധിച്ചിട്ടുണ്ട്.

മൂന്ന് ഡോക്ടർ ഉൾപ്പെ 33 ആരോഗ്യപ്രവർത്തകർക്കാണ് മാക്സ് ആശുപത്രിയിൽ രോഗം ബാധിച്ചിരിക്കുന്നത്. രോഹിണി ബാബാ സാഹബ് അംബേദ്കർ ആശുപത്രിയിലെ 11 നഴ്‌സിംഗ് ഓഫിസർമാർ, 7 ഡോക്ടർമാർ എന്നിവരുൾപ്പെടെ 29 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മലയാളികൾ ഉൾപ്പെടെ 24 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഖിച്ച്രിപ്പുർ ലാൽ ബഹാദുർ ശാസ്ത്രി ആശുപത്രിയിലെ മലയാളികൾ ഉൾപ്പെടെ 31 ജീവനക്കാർ നിരീക്ഷണത്തിലാണ്.

അതേസമയം എൽ.എൻ.ജെപി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ഗർഭിണിയായ മലയാളി നഴ്സിനും മകനും രോഗം ഭേദമായി.