
ന്യൂഡൽഹി: കൊവിഡ് അന്തിമമായി പരിശോധിച്ചറിയാൻ ഉപയോഗിക്കുന്ന ആർ.ടി പി.സി.ആർ കിറ്റുകൾ രാജ്യത്ത് ആവശ്യത്തിന് ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കിറ്റുകൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ പരിശോധന മന്ദഗതിയിലായെന്ന വാർത്ത തെറ്റാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്തെ കൊവിഡ് ലാബുകൾക്ക് 100 ശതമാനം ശേഷിയോടെ പ്രവർത്തിക്കേണ്ട സാഹചര്യമില്ല. ഒരോ മേഖലയിലെയും രോഗ വ്യാപന തോത് വ്യത്യസ്‌തമാണ്. ആവശ്യമുള്ള സ്ഥലങ്ങളിൽ കിറ്റുകൾ എത്തിക്കുന്നുണ്ട്.