ന്യൂഡൽഹി : ലോക്ക്ഡൗൺ കാലത്ത് കഴിഞ്ഞ 34 ദിവസത്തിനിടെ സുപ്രീംകോടതി വീഡിയോ കോൺഫറൻസിലൂടെ പരിഗണിച്ചത് 593 കേസുകൾ. ഇതിൽ 203 കേസുകളും ലോക്ക് ഡൗണും കൊവിഡുമായും ബന്ധപ്പെട്ടതായിരുന്നു. 41വിധികളും പുറപ്പെടുവിച്ചു.
മാർച്ച് 23നാണ് വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കൽ ആരംഭിച്ചത്. ശരാശരി 3,465 കേസുകളാണ് ഒരുമാസം സാധാരണനിലയിൽ സുപ്രീംകോടതി പരിഗണിക്കാറുള്ളത്. ഇപ്പോൾ അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാണ് പരിഗണിക്കുന്നത്. മാർച്ച് 23 മുതൽ ഏപ്രിൽ 24 വരെയുള്ള 17 പ്രവൃത്തി ദിവസത്തിൽ 87 ബെഞ്ചുകളിരുന്നാണ് 593 കേസുകൾ കേട്ടത്.