ന്യൂഡൽഹി: ലോക്ക് ഡൗൺ തീയതികളിൽ ബുക്ക് ചെയ്തവർക്ക് മാത്രം വിമാനടിക്കറ്റ് റീഫണ്ടിൽ മുഴുവൻ തുകയും തിരികെ നൽകാമെന്ന വ്യോമയാന മന്ത്രാലയത്തിന്റെ നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി മന്ത്രാലയത്തിനും സിവിൽ ഏവിയേഷൻ വിഭാഗം ഡയറക്ടർ ജനറലിനും നോട്ടീസ് അയച്ചു. പ്രവാസി ലീഗൽ സെല്ലാണ് ഹർജിക്കാർ. ബുക്കിംഗ് കാലാവധി നോക്കാതെ ലോക്ക് ഡൗൺ കാലത്ത് റദ്ദാക്കിയ എല്ലാ വിമാനങ്ങളിലെ യാത്രക്കാർക്കും തുക തിരികെ നൽകണമെന്നും അല്ലെങ്കിൽ മന്ത്രാലയത്തിന്റേത് ഏകപക്ഷീയ നടപടിയായി കണക്കാക്കേണ്ടി വരുമെന്നും ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.