ന്യൂഡൽഹി: ഗ്രാമീണ മേഖലയിൽ ആധാർ വിവരങ്ങൾ പുതുക്കാൻ കേന്ദ്ര ഐ.ടി, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതു സേവന കേന്ദ്രങ്ങളിൽ(സി.എസ്.സി) സൗകര്യമൊരുക്കി. ബാങ്കിംഗ് കറസ്‌പോണ്ടന്റായി പ്രവർത്തിക്കുന്ന 20,000 പൊതു സേവന കേന്ദ്രങ്ങളിൽ സേവനം ലഭ്യമാകും. ഈ കേന്ദ്രങ്ങളിൽ ജൂൺ മാസത്തോടെ ബാങ്കിംഗ് സൗകര്യവും ആരംഭിക്കും.