ന്യൂഡൽഹി: ഡൽഹി, മുംബയ് മഹാനഗരങ്ങൾ ഉൾപ്പെടെ രാജ്യത്ത് 15 അതിതീവ്ര കൊവിഡ് ബാധിത മേഖലകളുണ്ടെന്ന് നീതി ആയോഗ്. ഈ മേഖലകൾ എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വിജയമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു.
മുംബൈ, ഡൽഹി എന്നിവ കൂടാതെ ഹൈദരാബാദ് (തെലങ്കാന), പൂനെ ,താനെ (മഹാരാഷ്ട്ര), ജയ്പുർ,ജോധ്പുർ (രാജസ്ഥാൻ), ഇൻഡോർ, ഭോപ്പാൽ (മദ്ധ്യപ്രദേശ്), അഹമ്മദാബാദ് ,സൂറത്ത് (ഗുജറാത്ത്) ,കുർണൂൽ (ആന്ധ്രാപ്രദേശ്),ആഗ്ര (യു.പി), ചെന്നൈ (തമിഴ്‌നാട്) അതിതീവ്രജില്ലകൾ. ഇവിടെ കർശനമായി നിരീക്ഷണം, അടച്ചിടൽ, പരിശോധന, ചികിത്സ എന്നിവ നടത്തിയാലേ അതിജീവിക്കാനാവൂവെന്നും അമിതാഭ് കാന്ത് പറഞ്ഞു.