ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തു 15 വർഷം കഴിഞ്ഞവർക്ക് പൂർണ പെൻഷൻ പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വാർ ഉറപ്പുനൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. പൂർണ പെൻഷൻ പുന:സ്ഥാപിക്കാനുള്ള ഉത്തരവ് ഫെബ്രുവരിൽ തൊഴിൽ മന്ത്രാലയം ഇറക്കിയിരുന്നു. എന്നാൽ സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്താൻ താമസം നേരിട്ടതിനാൽ ഉത്തരവ് നടപ്പാക്കാനായില്ല.