ന്യൂഡൽഹി: അവശ്യവസ്തുക്കൾ കയറ്റിയ ചരക്കുവാഹനങ്ങളുടെ അന്തർ സംസ്ഥാന നീക്കം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദ്ദേശം. ഗതാഗത മേഖലയിലെ പ്രശ്‌നപരിഹാരത്തിന് പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിക്കും. രണ്ട് വർഷത്തിനുള്ളിൽ ദേശീയപാത നിർമാണം മൂന്നിരട്ടി കൂടുതൽ വേഗത്തിലാക്കും.