ന്യൂഡൽഹി: കൊവിഡ് പ്രതിരോധ നടപടികൾക്കും ദുർബ്ബല വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷയ്‌ക്കുമായി 150 കോടി ഡോളറിന്റെ വായ്‌പാ കരാറിൽ ഇന്ത്യയും ഏഷ്യൻ വികസന ബാങ്കും കരാറിൽ ഒപ്പിട്ടു. എ.ഡി.ബിയുടെ കൊവിഡ് കെയേഴ്സ് സഹായ പദ്ധതി പ്രകാരമുള്ള വായ്‌പയാണിത്. കൊവിഡ് പ്രതിരോധ നടപടികൾക്കായി ആരോഗ്യമേഖലയിലും നിർദ്ധനർ, സ്‌ത്രീകൾ തുടങ്ങിയ വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷയ്‌ക്കുമായാണ് തുക ചെലവഴിക്കേണ്ടത്.