ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ തുടങ്ങിയവരെ റോഡ് മാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതിയോടെ സുരക്ഷാ അകലം പാലിച്ച് ബസുകളിലാണ് കൊണ്ടുപോകേണ്ടത്. ഇവർക്ക് കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. സ്വദേശത്ത് എത്തിയ ശേഷം ആരോഗ്യപ്രവർത്തകർ വഴി ക്വാറന്റൈനിൽ പ്രവേശിക്കണം.