ന്യൂഡൽഹി: വിജിലൻസ് കമ്മിഷണറായി സുരേഷ് എൻ. പട്ടേൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഗുജറാത്ത് സ്വദേശിയായ പട്ടേലിന്റെ നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ നിയമന സമിതി നേരത്തെ അനുമതി നൽകിയിരുന്നു. ഒാറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്സ്, ആന്ധ്രാ ബാങ്ക് എന്നിവയുടെ ഉന്നത പദവികളിലിരുന്നിട്ടുള്ള പട്ടേലിന് ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുണ്ട്. പട്ടേൽ റിസർവ് ബാങ്ക് ബോർഡ് ഫോർ റഗുലേഷൻ ആൻഡ് സൂപ്പർ വിഷൻ ഒഫ് പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് (ബി.പി.എസ്.എസ്) സ്ഥിരം ക്ഷണിതാവും ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ ഫ്രോഡ്‌സ് (എബിബിഎഫ്എഫ്) ഉപദേശക സമിതി അംഗവുമായിരുന്നു. കേന്ദ്ര വിജിലൻസ് കമ്മിഷണറായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ മുൻ സെക്രട്ടറി സഞ്ജയ് കോത്താരി കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.