vodafone

ന്യൂഡൽഹി: നികുതി റീ ഫണ്ട് ഇനത്തിൽ 733 കോടി രൂപ ആദായനികുതി വകുപ്പ് നാലാഴ്ചക്കകം വോഡഫോൺ - ഐഡിയയ്‌ക്ക് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. 2014-15 മുതൽ 2017-18 അടച്ച നികുതി ഇനത്തിൽ 4,700 കോടി രൂപ തിരികെ ലഭിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടാണ് ടെലികോം കമ്പനി കോടതിയെ സമീപിച്ചത്. കമ്പനിയുടെ ആവശ്യം നിരാകരിച്ച ജസ്റ്റിസ് യു.യു. ലളിത് ഉൾപ്പെട്ട ബെഞ്ച് ഹർജിയിൽ തീർപ്പ് കൽപ്പിക്കുകയായിരുന്നു.