ugc-college-teachers-

ന്യൂഡൽഹി: ലോക്ക് ഡൗണിൽ നഷ്ടപ്പെട്ട അദ്ധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കുന്നതിനായി ആഴ്ചയിൽ ആറ് ദിവസവും പ്രവൃത്തി ദിനമാക്കി മാറ്റാൻ അടക്കമുള്ള നി‌‌ർദ്ദേശവുമായി യു.ജി.സി പുതിയ അക്കാഡമിക് കലണ്ടർ പുറത്തിറക്കി.2020 , 2021 അദ്ധ്യയന വർഷത്തിലാണ് ആറ് ദിവസം പ്രവൃത്തിദിനമാക്കാൻ യു.ജി.സി ആവശ്യപ്പെടുന്നത്.ലോക്ക് ഡൗണിൽ അനിശ്ചിതത്വത്തിലായ അദ്ധ്യയനം പുനഃക്രമീകരിക്കുന്നത് പഠിക്കാൻ യു.ജി.സി നിയമിച്ച ഏഴംഗ സമിതിയുടെ നിർദ്ദേശങ്ങൾ യു.ജി.സി അംഗീകരിക്കുകയായിരുന്നു.

യു.ജി.സിയുടെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ

പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനം സെപ്തംബർ 1 മുതൽ, ക്ലാസ് നവംബർ 1 മുതൽ

 നിലവിലെ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ സെപ്തംബർ 1 മുതൽ ആരംഭിക്കും.

 ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകളിൽ ലോക്ക് ഡൗൺകാലത്ത് നടത്താൻ മാറ്റിവച്ച ഇന്റർമീഡിയറ്റ് സെമസ്റ്റർ (ബിരുദം 1 -5, ബിരുദാനന്തരബിരുദം 1 - 3) പരീക്ഷകൾ ഇന്റേണൽ അസസ്മെന്റ് വഴി കോളേജുകളിൽ നടത്തിയാൽ മതിയാകും

ബിരുദ, ബിരുദാനന്തരബിരുദ അവസാന സെമസ്റ്റ‌ർ പരീക്ഷകൾ ജൂലായിൽ

മുടങ്ങിപ്പോയ പരീക്ഷകൾ കൃത്യസമയത്ത് തീർക്കുന്നതിന് പരീക്ഷാസമയം കുറയ്ക്കാൻ സർവകലാശാലയ്ക്ക് അനുമതി

എം.ഫിൽ - പി എച്ച്.ഡി, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ ഓൺലൈനായി നടത്താം
എല്ലാ കോളേജുകളിലും 25 ശതമാനം സിലബസും ഓൺലൈൻ രീതിയിൽ പഠിപ്പിക്കാൻ നടപടിയെടുക്കണം