rishi

എല്ലാവരും ഇഷ്ടപ്പെട്ട ഊർജ്ജസ്വലനായ ബഹുമുഖ പ്രതിഭയായിരുന്നു ഋഷി കപൂർ. . സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെയുള്ള ഇടപെടലുകൾ ഓർമ്മിക്കുന്നു. സിനിമയുടെയും ഇന്ത്യയുടെ പുരോഗതിയുടെയും കാര്യത്തിൽ അദ്ദേഹം ആവേശഭരിതനായിരുന്നു. കഴിവിന്റെ ഊർജ്ജകേന്ദ്രമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം അഗാധ വേദനയുണ്ടാക്കുന്നു. കുടുംബത്തിനും ആരാധകർക്കും അനുശോചനങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാവാത്ത നഷ്‌ടം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഹൃദയാഞ്ജലി.

സ്‌പീക്കർ ഓം ബിർള

മറ്റൊരു അതുല്യ നടനെക്കൂടി നഷ്‌ടപ്പെട്ട ദുഃഖവാരമാണിത്. തലമുറകൾ നീണ്ട ആരാധകരുള്ള അസാമാന്യ പ്രതിഭയുടെ നഷ്‌ടം നികത്താനാവാത്തതാണ്. കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നു.

രാഹുൽ ഗാന്ധി

വെള്ളിത്തിരയിലെ പ്രണയത്തിന്റെ വശ്യശക്തിയാണ് ഇല്ലാതായത്. രാജ്യത്തിനും സിനിമാ വ്യവസായത്തിനും വൻ നഷ്‌ടം. ജീവിതത്തോടുള്ള തന്റെ അഭിനിവേശം സിനിമയ്‌ക്കു വെളിയിൽ യഥാർത്ഥ ജീവിതത്തിലും അദ്ദേഹം പ്രതിഫലിപ്പിച്ചു.

ഗുലാം നബി ആസാദ് (രാജ്യസഭാ പ്രതിപക്ഷ നേതാവ്)