narendra-modi

ന്യൂഡൽഹി: പ്രതികൂല രാഷ്‌ട്രീയ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ മാറ്റി ജനപ്രീതി വർദ്ധിപ്പിക്കാൻ കൊവിഡ് കാലത്തെ പ്രതിരോധ നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിച്ചെന്ന് സർവെ.കൊവിഡ് ഭീഷണി തുടങ്ങിയ മാർച്ച് മുതൽ ഏപ്രിൽ വരെ ജനപ്രീതി വർദ്ധിച്ചതായി യു.എസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ടും ഇന്ത്യയിൽ ഐ.എ.എൻ.എസ്-സി വോട്ടർ ഏജൻസികളും നടത്തിയ സർവെകളിൽ പറയുന്നു.

സാമ്പത്തിക രംഗത്തെ തിരിച്ചടികളും ദേശീയ പൗരത്വ നിയമത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങളും ഡൽഹിയിലെ വർഗീയ കലാപങ്ങളും നരേന്ദ്രമോദിയുടെ ജനപ്രീതി കുറച്ചിരുന്നു. യു.എസ് കമ്പനിയുടെ സർവെയിൽ ജനുവരിയിൽ നരേന്ദ്രമോദിയുടെ റേറ്റിംഗ് 76ശതമാനമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ അത് 83ശതമാനമായി വർദ്ധിച്ചു. ഐ.എ.എൻ.എസ്-സി വോട്ടർ സർവെ പ്രകാരം മാർച്ച്മാസത്തിൽ 76.8 ശതമാനമായിരുന്ന റേറ്റിംഗ് ഏപ്രിലിൽ ഇത് 93.5ശതമാനമായാണ് കുതിച്ചത്.