ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിച്ച് കേന്ദ്രഭരണസിരാകേന്ദ്രം മോടി പിടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻറെ സെൻട്രൽ വിസ്താ പദ്ധതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കൊവിഡ് സാഹചര്യത്തിൽ ഹർജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും ഇപ്പോൾ ആരും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.സമാനമായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ദേശീയ തലസ്ഥാനത്തെ ല്യൂട്ടിൻസിൽ മേഖലയിൽ 86 ഏക്കറിൽ 20000 കോടിയുടെതാണ് പദ്ധതി.