ന്യൂഡൽഹി: കൊവിഡ് വൈറസ്ബാധയെ വർഗീയ വത്കരിച്ചുള്ള ഹാഷ്ടാഗുകൾ ട്വിറ്ററിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഞങ്ങൾക്കെങ്ങനെയാണ് ഇത് തടയാനാകുകയെന്ന് ചോദിച്ച കോടതി വിഷയത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. ഹർജിക്കാരന് ആവശ്യമെങ്കിൽ തെലങ്കാന ഹൈക്കോടതിയെ സമീപിക്കാമെന്നും ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ട്വിറ്ററിൽ പ്രചരിക്കുന്ന കൊറോണ വൈറസ് ജിഹാദ് തുടങ്ങിയ ഹാഷ് ടാഗുകൾ നീക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്.