thaluk-hospital
പിറവം താലൂക്കാശുപത്രിയിലെ ആധുനിക സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടറൈസഡ് ഡിജിറ്റൽ എക്സ് റേ യൂണിറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

പിറവം: പിറവം താലൂക്കാശുപത്രിയിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് തുറന്നു. പിറവം മേഖലയിിലെ ആദ്യ ഡിജിറ്ററൽ എക്സ് റേ യൂണിറ്റ് ആശുപത്രിയിൽ സജ്ജമാക്കിയതോടെ രോഗികൾക്ക് കുറഞ്ഞ ചെലവിൽ എക്സ് റേയെടുക്കാം എന്നു മാത്രമല്ല ലാബുകൾ തിരക്കി നടക്കേണ്ടതുമില്ല . വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ എക്സ് റേകൾ പരിശോധനക്ക് ലഭിക്കുകയും ചെയ്യും.

# ചെലവ് 23 ലക്ഷം

അനൂപ് ജേക്കബ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക കമ്പ്യൂട്ടറൈസഡ് സംവിധാനങ്ങളോടുകൂടിയ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഒരുങ്ങിയത്.

പിറവം താലൂക്കാശുപത്രിയിൽ കഴിഞ്ഞ വർഷം ഡയാലിസിസ് യൂണിറ്റും തുടങ്ങിയിരുന്നു.

ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ.യൂണിറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു, ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ ജെ .ഇളന്തട്ട് പങ്കെടുത്തു.താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഫണ്ട് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് അനൂപ് ജേക്കബ് അറിയിച്ചു.