മൂവാറ്റുപുഴ: കൊവിഡ്-19 രോഗ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പായിപ്ര നാടാഞ്ചേരിയിൽ ഒറ്റപ്പെട്ടത് സതിയും മകൻ അനൂപുമാണ്. നീന്തി വലിഞ്ഞ് കിടക്കുന്ന മുപ്പത്തിഅഞ്ച് വയസ്സുള്ള മകനെ നോക്കിയിരിപ്പാണ് 60 പിന്നിട്ട രോഗിയായ മാതാവ് സതിയുടെ ജോലി. പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ഒരു കൊച്ചുവീട്ടിലാണ് ഈ അമ്മയും മകനും . ഹൃദയ സംബന്ധമായ അസുഖവും, ബോധക്കേടും ഉള്ള അനൂപിന് കെെകാലുകൾ അനക്കാനോ , സംസാരിക്കാനോ കഴിയില്ല. മലമൂത്ര വിസർജ്ജനത്തിന് സമയമാകുമ്പോൾ പ്രത്യേക രീതിയിൽ ശബ്ദം പുറപ്പെടുവിച്ചാണ് അറിയിപ്പ് നൽകുന്നതെന്ന സതി പറഞ്ഞു.വല്ലപ്പോഴും വീട്ടിൽ വരുന്നവർ നൽകുന്ന സഹായം കൊണ്ടാണ് ഇരുവരും നിത്യജീവിതം മുന്നോട്ട് നയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇങ്ങോട്ടാരും വരാതെയായി. ഇതേ തുടർന്ന് ഈ അമ്മയും മകനും പട്ടിണിയുടെ പിടിയിലമർന്നും. ജീവിതം ഗതി മുട്ടിനിൽക്കുന്ന അമ്മയും മകനും സുമനസുകളുടെ സഹായത്തിനായി കേഴുകയാണ് .