തൃക്കാക്കര:ലോക്ക് ഡൗൺദിനത്തിൽ പൊലീസിന് കരിക്കുമായിപൂക്കാട്ടുപടി സ്വദേശി ഹുസൈൻരംഗത്ത്.എട്ടുവർഷമായി കാക്കനാട് യൂത്ത് ഹോസ്റ്റലിന് സമീപം കരിക്ക് വില്പന നടത്തുന്ന ഹുസൈൻ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെഎസ്.ഐമാരായ അബ്ദുൽ ജമാൽ ,റഫീഖ് എൻ എന്നിവർക്ക് കരിക്ക് നൽകിസേവനത്തിന് തുടക്കം കുറിച്ചു.തൃക്കാക്കരയെ കൂടാതെ ഇൻഫോപാർക്ക് ,പാലാരിവട്ടം,വൈറ്റില,ഇടപ്പളളി.തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാർക്കും കരിക്ക് നൽകി.തൃക്കാക്കര ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും, ഇൻഫോപാർക്ക് ,പാലാരിവട്ടം,വൈറ്റില,ഇടപ്പളളിതുടങ്ങിയ പ്രദേശങ്ങളിൽ റോഡുവക്കിൽ നിൽക്കുന്ന പൊലീസുകാർക്കും കരിക്ക് നൽകാൻ അദ്ദേഹം മറന്നില്ല. മുപ്പത്തടം ബിനാനിപുരം പോലീസും ഹുസൈനെ തേടി വന്നു. 25 വർഷമായി കലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കരിക്ക് വിറ്റിരുന്ന ഹുസൈൻ മെട്രോ നിർമ്മാണം ആരംഭിച്ചതോടെ കാക്കനാട് യൂത്ത് ഹോസ്റ്റലിന് സമീപത്തേക്ക് കരിക്ക് വില്പന മാറ്റുകയായിരുന്നു.ഇന്നും ഹുസൈൻ തന്റെ വാഹനം നിറയെ കരിക്കുമായി റോഡുവക്കിലുണ്ടാവും. പൂക്കാട്ടുപടി പഞ്ചായത്ത് റോഡിലാണ് താമസം.