മൂവാറ്റുപുഴ: നമ്മുടെ മുൻ എം.എൽ.എ പച്ചക്കറികൃഷി ഉണ്ടാക്കുന്ന തിരക്കിലാണ്. കൊവിഡ്-19 ൻ്റെ പശ്ചാതലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുൻ എം.എൽ.എയും, സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ ഗോപി കോട്ടമുറിക്കൽ തൻ്റെ വീട്ടിൻ്റെ മട്ടുപ്പാവിൽ കൃഷി ഉണ്ടാക്കുന്ന തിരക്കിലാണ്. മുഴുവൻ സമയ പൊതുപ്രവർത്തകനായ ഗോപി കോട്ടമുറിക്കൽ വീട്ടിൽ ഇരിപ്പായതോടെ വായനയും ,അത്യാവശ്യം എഴുത്തും കഴിഞ്ഞുള്ള സമയം പച്ചക്കറി കൃഷിക്കായി ചിലവഴിക്കുകയാണ്. അഞ്ച് സെൻ്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന വീടിൻ്റെ ടെറസിലും, മുറ്റത്തുമാണ് കൃഷി ചെയുന്നത്. ഭാര്യ ശാന്തയും ,മകൻ്റെ രണ്ട് കുട്ടികളുമാണ് കൃഷിക്ക് സഹായമായിട്ടുള്ളത്. ഇവക്കെല്ലാം ജെെവ വളം മാത്രം ഉപയോഗിക്കുന്നത് .
#വിഷരഹിത പച്ചക്കറി
ചാണകവും, വേപ്പിൻ പിണ്ണാക്കും, വെർമി കമ്പോസ്റ്റും ചേർത്തുണ്ടാക്കിയ മിശ്രിതം ഗ്രോ ബാഗിൽ നിറച്ചാണ് പച്ചക്കറി തൈകൾ നട്ടത്. ഓരോ ഗ്രോ ബാഗിലും വെളളമെത്തുന്ന വിധത്തിൽ ഡ്രിപ്പ് ഇറിഗേഷൻ രീതിയിലാണ് കൃഷി ചെയ്യുന്നത്.
#ഇരുത്തിനാലിനം പച്ചക്കറികൾ
പച്ചമുളക്, മത്തങ്ങ, കാന്താരി, ചേമ്പ്, കോളിഫ്ലവർ, കാബേജ്, കുമ്പളങ്ങ, കാരറ്റ്, പൊട്ടറ്റ, വേപ്പില, ഇഞ്ചി, വെണ്ടക്ക, വഴുതനങ്ങ, മുരിങ്ങ, തക്കാളി, വെള്ളരിക്ക, പയർ, നാരങ്ങ , പാവലം, വാഴ, കപ്പളങ്ങ, കാച്ചിൽ, ചെറുകിഴങ്ങ തുടങ്ങി ഇരുത്തിനാലിനം പച്ചക്കറികളും പ്ലാവ്, കശുമാവ് എന്നിവ മുറ്റത്തും കൃഷി ചെയുന്നുണ്ട്.
#ലോക്ക് ഡൗണിൽ കൃഷി ചെയ്യാം
ലോക്ക് ടൗൺക്കാലത്ത് വീട്ടിലിരിക്കുന്ന എല്ലാവർക്കും മട്ടുപ്പാവിലും വീട്ടുമുറ്റത്തും എളുപ്പത്തിൽ വിഷമയമില്ലാത്ത പച്ചക്കറി കൃഷി ചെയ്യാം. വീട്ടിലേക്കും തൻ്റെ മകൻ്റെ വീട്ടിലേക്കും ബാക്കി വരുന്നവ അയൽ വീട്ടുകാർക്കും നൽകാനാണ് പദ്ധതി.
ഗോപി കോട്ടമുറിക്കൽ