malinyam
വടയമ്പാത്തു മലയിൽ റോഡരുകിൽ കിടന്ന മാലിന്യം നീക്കുന്നു

കോലഞ്ചേരി: പുത്തൻകുരിശ് വടയമ്പാത്തു മലയിൽ,മല പോലെ കിടന്ന മാലിന്യം നീക്കി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അംബികാനന്ദനൻ്റെ നേതൃത്ത്വത്തിലാണ് റോഡിനിരുവശവും കിടന്ന മാലിന്യങ്ങൾ നീക്കിയത്.ഇതു സംബന്ധിച്ച് കഴിഞ്ഞ 20 ന് 'കേരള കൗമുദി' നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ നിരവധി ചാക്കുകളാണ് ഇവിടെ ഉപേക്ഷിച്ചിരിന്നത്. മൂക്കു പൊത്താതെ ഇതു വഴി വാഹനയാത്ര പോലും ദുസഹമായിരുന്നു. കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയിൽ നിന്നും കൊച്ചി ഇൻഫോപാർക്ക്, കാക്കനാട് സ്മാർട്ട് സി​റ്റി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുത്തൻകുരിശ് നിന്ന് പോകുന്ന പ്രധാന റോഡാണിത്. ആൾ താമസം കുറഞ്ഞ ഇവിടെ രാത്രിയുടെ മറവിൽ സമൂഹ വിരുദ്ധരാണ് മാലിന്യം തള്ളുന്നത്.

#ഇനിയും മാലിന്യ നിക്ഷേപിച്ചാൽ

നിയമ നടപടിയിലേക്ക്

മേഖലയിലെ ചില സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ ഇപ്പോഴും മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുന്നുണ്ടെന്നും അത് നീക്കം ചെയ്യുവാൻ അവരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും വൈസ് പ്രസിഡൻ്റ് അറിയിച്ചു.ഇനിയും മാലിന്യ നിക്ഷേപം തുടർന്നാൽ ഇവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കും.