അങ്കമാലി: അഗ്‌നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി. അങ്കമാലി , തുറവൂർ കെ.എസ്.ഇ.ബി ഓഫീസുകൾ, തുറവൂർ പഞ്ചായത്തിലെ റേഷൻകടകൾ, പാൽ ഡയറികൾ, തുറവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ, പാറക്കടവ് പഞ്ചായത്തിലെ കെ.എസ്.ഇ.ബിയുടെ രണ്ടു സബ് സ്റ്റേഷനുകൾ, കുറുമശേരിയിലെ സപ്ലൈകോ പൊതുവിതരണകേന്ദ്രം, റേഷൻകടകൾ എന്നിവ അണുവിമുക്തമാക്കി..
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.വി. പൗലോസ്, സേനാംഗങ്ങളായ സി.ജി. സിദ്ധാർത്ഥൻ, അനിൽമോഹൻ, റെയ്‌സൺ എന്നിവർ നേതൃത്വം നൽകി. സിവിൽ ഡിഫൻസ് അംഗങ്ങൾ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, പഞ്ചായത്തംഗം ധന്യ ബിനു എന്നിവരും പങ്കെടുത്തു.