കൊച്ചി: കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി ഇടപഴകിയ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പരിശോധനാഫലങ്ങൾ ഫലങ്ങൾ ഇന്ന് മുതൽ ലഭിക്കും. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 36 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവരുടെ പരിശോധനാ ഫലം നിർണായകമാണെന്നു ആരോഗ്യവിഭാഗം പറയുന്നു. ഇതുൾപ്പെടെ ഇനി 75 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.
10 സാമ്പിളുകളുടെ പരിശോധന ഫലം ഇന്നലെ ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. 35 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. പുതിയതായി 648 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 869 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 5281 ആണ്. 5 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പുതുതായി പ്രവേശിപ്പിച്ചു.
ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 31 ആയി. നിലവിൽ കൊറോണ രോഗം സ്ഥിരീകരിച്ച് എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 4 പേർ ബ്രിട്ടീഷ് പൗരന്മാരും, 7 പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5312 ആണ് സ്വകാര്യ ആശുപത്രികളും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇന്ന് ഒ .പി യിലെത്തിയ ആളുകളിൽ നിന്നും 11 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ടെന്നു ആരോഗ്യവിഭാഗം അറിയിച്ചു.