nizamuddhin-prayer

കൊച്ചി: നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്ത എറണാകുളം ജില്ലയിൽ നിന്നുള്ള ആളുകളുടെ വിവര ശേഖരണം പുരോഗമിക്കുന്നു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ വഴി വിവരം ശേഖരിച്ചു വരികയാണ്. കൂടുതൽ പേർ എത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ വിഭാഗം. ജില്ലയിൽ നിന്ന് രണ്ടു പേർസമ്മേളനത്തിൽ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഇരുവർക്കും യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഇല്ല. എന്നാൽ ഇവർ എത്തിയിട്ട് 21 ദിവസം കഴിഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എങ്കിലും നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ പറഞ്ഞു. പൊലീസിൽ നിന്നു കൂടുതൽ പേരുടെ വിവരങ്ങൾ ലഭിച്ചാൽ അതിനനുസരിച്ച് തുടർനടപടികൾ ആലോചിക്കും.