കൊച്ചി: ലോക്ക് ഡൗണിനിടയിൽ വീടുകളിൽ വൈദ്യുതിയും വെള്ളവും മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്വകാര്യ തൊഴിലാളികളുടെ പ്രവർത്തനങ്ങളെ അവശ്യസേവനമായി കണക്കാക്കണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ലു.എസ്.എ) ആവശ്യപ്പെട്ടു. അത്യാവശ്യഘട്ടത്തിൽ ആവശ്യക്കാരന്റെ ഫോൺനമ്പറും വിലാസവും പൊലീസിനെ അറിയിച്ചു സഞ്ചരിക്കാനുള്ള സൗകര്യം ഉറപ്പാക്കണം. നിലവിലെ സാഹചര്യത്തിൽ ഇത്തരം തൊഴിലാളികൾക്കു ക്ഷേമനിധിയോ ക്ഷേമഫണ്ടോ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.