കൊച്ചി :കൊറോണ പ്രതിരോധ പ്രവർത്തനത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ 50 ലക്ഷം രൂപ നൽകും. കേന്ദ്ര സർക്കാരിന് നൽകിയ 50 ലക്ഷത്തിന് പുറമെ ആണ് ഇത് നൽകുക. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിമാരും കൂടി ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓരോ ലക്ഷം രൂപ വീതം നൽകും, കൂടാതെ ക്രിക്കറ്റ് കളിക്കാർ, മുൻ താരങ്ങൾ, ഒഫീഷ്യലുകൾ, ഉദ്യോ ഗസ്ഥർ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിക്കുന്ന ആൾക്കാരിൽ നിന്നും സഹായം തേടും.
പ്രളയകാലത്തും കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തരത്തിൽ സമാഹരിച്ച 65 ലക്ഷം രൂപ സർക്കാരിന് നൽകിയിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും, ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും, ഭാഗമാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ വർഗീസ്, സെക്രട്ടറി അർ.ശ്രീജിത്ത് വി.നായർ ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അറിയിച്ചു.