navy
നാവികസേന നിർമ്മിച്ച കൈ തൊടാതെ സോപ്പ് ലഭിക്കുന്ന സാനിറ്റൈസിംഗ് യൂണിറ്റ് ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറിയപ്പോൾ

കൊച്ചി: നാവികസേന നിർമ്മിച്ച കൈ തൊടാതെ സോപ്പ് ലഭിക്കുന്ന സാനിറ്റൈസിംഗ് യൂണിറ്റുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. അധികൃതർ ആവശ്യപ്പെട്ട 30 ൽ 8 എട്ടു യൂണിറ്റുകൾ കൈമാറി.

നാവിക കപ്പൽ അറ്റകുറ്റപ്പണിശാലയിലാണ് സാനിറ്റൈസിംഗ് യൂണിറ്റുകൾ നിർമ്മിച്ചത്. കൈകൾ കൊണ്ട് ദ്രാവകസോപ്പ് എടുക്കുന്നതാണ് സാധാരണ യൂണിറ്റുകൾ. കാൽ ചവിട്ടി സോപ്പ് ലഭിക്കുന്ന വിധത്തിലാണ് നാവികസേന രൂപകല്പന ചെയ്തത്.

ലോക്ക് ഡൗൺ മൂലം നിർമ്മാണത്തിന് ആവശ്യമായ പൈപ്പും ഫാബ്രിക്കേഷൻ വസ്തുക്കൾക്കും ക്ഷാമമുണ്ട്. ഇവ ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി യൂണിറ്റുകളും നിർമ്മിച്ച് കൈമാറുമെന്ന് നാവികസേനാ വക്താവ് അറിയിച്ചു.