hc

കൊച്ചി :മംഗലാപുരത്തെ കേരള അതിർത്തി റോഡ് തുറന്ന് നൽകില്ലെന്ന് ഹൈക്കോടതിയിൽ ആവർത്തിച്ച് കർണാടക. കർണാട എ.ജിയാണ് ഇക്കാര്യം ഹൈക്കോതിയെ അറിയിച്ചത്. കൊറോണ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അതിർത്തികൾ കർണാടക അടച്ചതിന് എതിരായ പൊതുതാൽപര്യ ഹർജിയിലെ വാദത്തിനിടെയാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മംഗളൂരു ഇന്ന് രാവിലെ മുതൽ റെഡ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല, മംഗളൂരുവിലും കുടകിലും കൂടുതൽ ആളുകളെ പ്രവശിപ്പിക്കാനാവില്ല. കർണാടക കൂടുതൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപാട് എടുത്തിട്ടുള്ളതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പട്ടാൽ പരിഗണിക്കാമെന്നും കർണാടക അറിച്ചു.

രോഗികളെ പോലും കടത്തിവിടാത്ത കർണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേർ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. വിഷയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിനുള്ളിൽ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. അതിർത്തി അടിച്ച സംഭവത്തിൽ കേന്ദ്രവും ഇടപെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.