ആലുവ: കേരളത്തിന്റെ അതിർത്തിയടച്ച കർണാടകയുടെ നടപടി പിൻവലിക്കണമെന്ന് എ.ഐ.യു.ഡബ്‌ളിയു.സി സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിന്നാസ് ആവശ്യപ്പെട്ടു.

പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് കൊടുക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം കമ്മ്യൂണിറ്റി കിച്ചണിൽ അവർക്ക് ആവശ്യമായ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും ജിന്നാസ് ആവശ്യപ്പെട്ടു.