scb-paravur-vadakkekara
റവന്യൂ വിഭാഗം ജീവനക്കാർക്ക് പറവൂർ വടക്കേക്കര സഹകരണ ബാങ്ക് നിർമ്മിച്ച സാനിറ്റൈസറും മാസ്ക്കുകളും ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് പറവൂർ തഹസിൽദാർ എം.എച്ച് ഹരീഷിന് കൈമാറുന്നു.

പറവൂർ : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് ജീവനക്കാർക്ക് പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് അണുവിമുക്തമാക്കിയ മാസ്കുകളും സാനിറ്റൈസറും നൽകി. തഹസിൽദാർ എം.എച്ച്. ഹരീഷിന് ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് കൈമാറി. കെ.എസ്.ഇ.ബി പറവൂർ ഡിവിഷന് കീഴിലുള്ള ഓഫീസുകളിലെ ജീവനക്കാർക്കും അണുവിമുക്തമാക്കിയ മാസ്കുകൾ നൽകി.