ration-shop
കരുമാല്ലൂർ പഞ്ചായത്തിലെ റേഷൻകടകളിൽ തിരക്ക് നിയന്ത്രിക്കുന്ന പഞ്ചായത്ത് ദുരിതനിവാരണ സേനാംഗങ്ങൾ.

പറവൂർ : കരുമാല്ലൂർ പഞ്ചായത്തിലെ റേഷൻകടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് സഹായവുമായി ദുരന്തനിവരാണ സേനാംഗങ്ങൾ. പഞ്ചായത്തിലെ പന്ത്രണ്ട് റേഷൻകടകളിലും അകലം പാലിക്കുന്നതിനുള്ള അടയാളങ്ങൾ വരച്ചു. റേഷൻ വാങ്ങാനെത്തുന്നവരുടെ തിരക്കു നിയന്ത്രണവും മറ്റു സഹായവും സേനാംഗങ്ങൾ ഏറ്റെടുത്തു.