sreemoolam
മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ മുറിക്കല്ല് ,പുല്‍പറമ്പ് നിവാസികള്‍ക്കുള്ള ഭക്ഷണകിറ്റുകളുടെ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ നിര്‍വഹിക്കുന്നു

മൂവാറ്റുപുഴ: മുനിസിപ്പൽ കാൻ്റീനിലേക്ക് ഇന്ന് മാത്രം 1200 പേർക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ള സാമഗ്രികൾ ശ്രീമൂലം ക്ലബ്ബ് വിതരണം ചെയ്തു. സമൂഹത്തിലെ ഏറ്റവും സാധാരണക്കാർ താമസിക്കുന്ന മുറിക്കല്ല് , പുൽപറമ്പ് കോളനി മേഖലയിലെ കുടംബങ്ങൾക്കുള്ള 15 ദിവസേത്തക്കുള്ള ഭക്ഷണ കിറ്റുകളും, സമീപത്തെ വൃദ്ധസദനത്തിലേക്കുള്ള ഭക്ഷണ സാമഗ്രികളും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. പൊലീസ്, എക്‌സൈസ് എന്നിവർക്ക് ആവശ്യത്തിന് മാസ്‌ക്കുകൾ , കുടിവെള്ളം എന്നിവയും നൽകി . മുറിക്കല്ല് ,പുൽപറമ്പ് നിവാസികൾക്കുള്ള ഭക്ഷണകിറ്റുകളുടെ വിതരണം നഗരസഭാ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ നിർവഹിച്ചു. ക്ലബ് പ്രസിഡൻ്റ് സജീവ് മാത്യൂ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് സി.ഐ. വൈ.പ്രസാദ് , ക്ലബ് ഭാരവാഹികളായ സെക്രട്ടറി എ.ജയറാം , തോമസ് പാറയ്ക്കൽ , അഡ്വ, ഒ.വി.അനീഷ് , ബിനോ.കെ.ചെറിയാൻ, കൃഷ്ണമൂർത്തി , ജോർജ് തോട്ടം , സ്മിത്ത് പാലപുറം, ജോർജ് വെട്ടികുഴി, ക്ലബ് അംഗങ്ങൾ, നഗരസഭ കൗൺസിലർമാരായ മേരി ജോർജ് തോട്ടം , കെ.ബി.ബിനീഷ് കുമാർ, , ജയകൃഷ്ണൻ നായർ, സന്തോഷ് കുമാർ, ജിനു മടേയ്ക്കൽ , സിന്ധു ഷൈജു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.