ആലുവ: അശോകപുരം, കോളനിപ്പടി മേഖലകളിൽ ബസ് സ്റ്റോപ്പും വ്യാപാര സ്ഥാപനങ്ങളും വീടുകളും ബി.ജെ.പി പ്രവർത്തകർ അണുവിമുക്തമാക്കി . കീഴ്മാട് പഞ്ചായത്ത് കമ്മിറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കൊച്ചിൻ ബാങ്ക്, കോളനിപ്പടി, ചൂണ്ടി, എടയപ്പുറം ബസ് സ്റ്റോപ്പ്, കടകൾ, വീടുകൾ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, കീഴ്മാട് ഒ.ബി.സി മോർച്ച കൺവീനർ വിനൂപ്ചന്ദ്രൻ, കോളനിപ്പടി മേഖലാ കോ ഓർഡിനേറ്റർ കൃഷ്ണദാസ്, നന്ദകുമാർ, എ.എസ്. ആകാശ്, രാജേഷ് കുന്നത്തേരി, സനീഷ് കളപ്പുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.