തൃപ്പൂണിത്തുറ: സൗജന്യ റേഷൻ വാങ്ങുവാൻ തീരദേശത്തെ റേഷൻ കടകളിൽ വൻ തിരക്ക്. അതേ സമയം നഗരപ്രദേശങ്ങളിലെ റേഷൻ കടകളിൽ തിരക്ക് അനുഭവപ്പെട്ടില്ല. ഉദയംപേരൂർ, തെക്കൻ പറവൂർ ഭാഗങ്ങളിലെ ചില റേഷൻ കടകളിലാണ് ഇന്നലെെെെ വലിയ തിരക്ക് അനുഭവപ്പെട്ടത്.

ആദ്യ ദിനത്തിൽ 0,1 എന്നിവയിൽ അവസാനിക്കുന്ന നമ്പറുകളുള്ള റേഷൻ കാർഡുടമകൾ ആദ്യ ദിനത്തിൽ റേഷൻ വാങ്ങണമെന്നാായിരുന്നു നിർദ്ദേശമെങ്കിലും പല റേഷൻ കടകളിലും കടകൾ തുറക്കും മുൻപേ ഇതൊന്നും ശ്രദ്ധിക്കാതെ കാർഡുടമകൾ എത്തി. . പിന്നീടു് പൊലീസും പൊതു പ്രവർത്തകരും തിരക്ക് നിയന്ത്രിച്ചു.ക്യൂ നിൽക്കേണ്ടി വന്ന കടകളിൽ ഒരു മീറ്റർ അകലം പാലിച്ച് റേഷൻ വാങ്ങുവാൻ എത്തിയവരെ നിർത്തുകയും ചെയ്തു.വ്യാഴാഴ്ച 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള റേഷൻ കാർഡുടമകളാണ് റേഷൻ വാങ്ങുവാൻ എത്തേണ്ടത്.