കൊച്ചി: ലോക്ക് ഡൗൺ കാലത്ത് മൊബൈൽ റീചാർജീംഗ് സൗകര്യം വേണമെന്ന് റെസിഡൻ്റ്സ് അസോസിയേഷൻ കൂട്ടായ്മയായ റാക്കോ ആവശ്യപ്പെട്ടു.മൊബൈൽ ഫോൺ കമ്പനികൾ ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്നുണ്ടെങ്കിലും സാങ്കേതിക പരിജ്ഞാനമില്ലാത്ത നിരാലംബരായ സ്ത്രീകൾ, രോഗികൾ, വൃദ്ധർ, ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ ,അന്യസംസ്ഥാന തൊഴിലാളികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. റീച്ചാർജ് സേവനം നൽകുന്ന ധാരാളം കടകൾ ഉണ്ട്.ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ കടയുടമകൾക്ക് അവസരം നൽകിയോ പൊലീസിൻ്റെ ബുദ്ധിപരമായ ഇടപെടലിലൂടെയോ ഇതിനു പരിഹാരം കണ്ടത്തണമെന്ന് റാക്കോ ജില്ലാ ഭാരവാഹികളായ കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്.ദിലീപ് കുമാർ, കെ.ജി രാധാകൃഷ്ണൻ എന്നിവർ ജില്ലാ ഭരണകുടത്തോട് ആവശ്യപ്പെട്ടു.