നെടുമ്പാശേരി: റേഷൻകടകൾക്ക് മുമ്പിൽ കൈകഴുകൽ സംവിധാനമൊരുക്കി സേവാഭാരതി. സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷൻ സാധനങ്ങളുടെ വിതരണം ഇന്നലെ ആരംഭിച്ചതോടെയാണ് സേവാഭാരതി പാറക്കടവ് റേഷൻ കടയ്ക്കു സമീപം കൈകഴുകൽ സംവിധാനം ഒരുക്കിയത്. സേവാഭാരതി പാറക്കടവ് സമിതി പ്രസിഡന്റ് സി.എൻ. ശശിധരൻ, സെക്രട്ടറി വി.എൻ. സത്യൻ, ഖജാൻജി കെ.എസ്. സജീവൻ, കെ.എസ്. ഷാജി, ബി.ജെ.പി പാറക്കടവ് മണ്ഡലം പ്രസിഡൻറ് രാഹുൽ പാറക്കടവ് എന്നിവർ നേതൃത്വം നൽകി.