nss
മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ കാപ്പ് കരയോഗം എൻ.എസ്.എസ്. ശാഖ ജോയിൻ്റ് സെക്രട്ടറി കെ.എസ്. വിനോദിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ജെ. ജോർജ്ജ് നമ്പ്യാപറമ്പിൽ ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ കാപ്പ് കരയോഗം എൻ.എസ്.എസ്. യൂണിറ്റ് നൽകി. പലചരക്ക് സാധനങ്ങൾ കാപ്പ് കരയോഗം എൻ.എസ്.എസ്. ശാഖ ജോയിൻ്റ് സെക്രട്ടറി കെ.എസ്. വിനോദിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ജെ. ജോർജ്ജ് നമ്പ്യാപറമ്പിൽ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് രാജശ്രീ അനിൽ, മെമ്പർമാരായ സാബു പുന്നേക്കുന്നേൽ, ഇ.കെ. സുരേഷ് , ഹെൽത്ത് ഇൻസെപ്‌ക്ടർ പി.എസ്. ഷബീബ്, , റെനീഷ് റെജിമോൻ. ലിസി ജോണി, സിന്ധു മണി, അനിൽ കുമാർ, അനിതാ റെജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.