ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതിന് എറണാകുളം റൂറൽ ജില്ലയിൽ ഇന്നലെ 60 കേസുകളിലായി 57 പേരെ അറസ്റ്റുചെയ്തു. 48 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതുവരെ 1933 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ടന്നും ലോക്ക്ഡൗൺ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.