തൃപ്പൂണിത്തുറ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരിച്ച് അഗ്നിശമന സേനാംഗങ്ങൾ. തൃപ്പൂണിത്തുറ ഫയർസ്റ്റേഷനു കീഴിൽ വരുന്ന തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മാർക്കറ്റ്, ട്രഷറി,മുൻസിപ്പൽ ഓഫീസ് പരിസരം, എ.ആർ ക്യാമ്പ്, ചമ്പക്കര മാർക്കറ്റ്, ഉദയംപേരൂർ മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ്, ഫിഷറീസ് ആശുപത്രി, പൂത്തോട്ട ആശുപത്രി തുടങ്ങിയ സ്ഥലങ്ങളാണ് അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങക്ക് സ്റ്റേഷൻ ഓഫീസർ കെ. ഷാജി നേതൃത്വം നൽകി.